ആത്മീയതയുടെ ഹോള്‍ സെയില്‍ റീടെയില്‍ വ്യാപാരികള്‍ പുത്തന്‍ കച്ചവട സാദ്ധ്യതകള്‍ ആരായുമ്പോള്‍ ............................
അറിവും സാങ്കേതിക വിദ്യയും നവ ചൂഷണ രീതി ശാസ്ത്രത്തിന്റെ ബാലിയാടകുമ്പോള്‍ ..............
ക്യാമ്പസും വിദ്യാര്‍ഥി മനസ്സും വിധ്വംസകതയുടെയും ഊഷരതയുടെയും അജീര്‍ണ്ണം വമിപ്പിക്കുന്ന ഭൂമികയാകുമ്പോള്‍................................
സാമ്പത്തിക മേലാളന്മാരുടെ കുടില തന്ത്രങ്ങള്‍ പുതിയ ഓഫറുകളും സൌജന്യങ്ങളുമായി നമ്മെ ഭ്രമിപ്പിക്കുമ്പോള്‍.............................
അവിഹിത ബന്ധങ്ങള്‍ക്കും അവിശുദ്ധ കരാരുകള്‍ക്കുമായി രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ഒരുങ്ങിയിരിക്കുമ്പോള്‍..............................................
റിയാലിറ്റി ഷോകളിലൂടെ പെയ്തിറങ്ങുന്ന കണ്ണീര്‍ കടലില്‍ മുങ്ങിക്കുളിക്കാന്‍ നമ്മുടെ സ്വീകരണ മുറി കാത്തിരിക്കുമ്പോള്‍ ...............
ടൌണ്‍ ഹാളില്‍ ബുദ്ധിജീവി സാംസ്കാരിക നായകരുടെ സിമ്പോസിയം നടക്കുകയാണ്
"ക്ലാഷ് ഓഫ് സിവിലൈസേശേന്റെ ഉത്തരാധുനികന്‍ വായനാ പരിപ്രേക്ഷ്യവും നാലാം ലോക ലിബറല്‍ പ്രവണതകളും ''
തേങ്ങാക്കുല .. നമുക്കുറങ്ങാം ..............................
No comments:
Post a Comment